സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല വിധിയില്‍ പുന:പരിശോധന വേണ്ട; സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ പത്ത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കുന്നു. 65 ഹര്‍ജികളാണ് ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 56 എണ്ണം പുനപരിശോധന ഹര്‍ജികളും നാല് എണ്ണം റിട്ട് ഹര്‍ജികളുമാണ്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജനുവരി 22ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായിരുന്നത് കൊണ്ട് നീട്ടിവെക്കുകയായിരുന്നു. 

UPDATES

സുപ്രീംകോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്‍ക്ക് 2 മണിക്ക് വാദം തുടരും. 

10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നത് ഹിന്ദുമത വിശ്വാസത്തില്‍ അടിസ്ഥാനമാക്കിയല്ല. ഇതിന് ഭരണഘടനയുടെ സംരക്ഷണമില്ല - കേരള സർക്കാർ കോടതിയിൽ

പുനപരിശോധന ഹര്‍ജികള്‍ എതിര്‍ത്ത് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിനായി വാദിക്കുന്നത് ജയ്‍ദീപ്‍ ഗുപ്‍ത.

രണ്ട് ഹര്‍ജിക്കാരെ കൂടി കേള്‍ക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആണ് ഈ നിര്‍ദേശം നല്‍കിയത്. കോടതി നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയായേക്കുമെന്ന് സൂചനയെന്ന് നിയമകാര്യ മാധ്യമസ്ഥാപനം ലൈവ് ലോ.

കേരളത്തിലെ ജനങ്ങള്‍ സുപ്രീംകോടതി വിധി അംഗീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍. കേരളത്തിലെ സമാധാന അന്തരീക്ഷംതകര്‍ന്നു. സുപ്രീംകോടതിയുടെ കാഴ്‍ച്ചപ്പാടുകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഹര്‍ജി.

മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‍ പ്രസിഡന്‍റ്‍ പ്രയാര്‍ ഗോപാലകൃഷ്‍ണന് വേണ്ടി മനു അഭിഷേക് സിങ്‍വി ഹാജരാകുന്നു. നൈഷ്‍ഠിക ബ്രഹ്മചര്യമുള്ള പ്രതിഷ്‍ഠയാണ് ശബരിമലയിലെത് എന്ന് ആവര്‍ത്തിച്ച് സിങ‍്‍വി. ജാതി, മത വേര്‍തിരിവ് അല്ല ശബരിമലയിലെത്. അതുകൊണ്ട് അനുച്ഛേദം 17ന്‍റെ പരിധിയില്‍ ഇത് വരില്ല.

ശബരിമല തന്ത്രിക്ക് വേണ്ടി അഭിഭാഷകന്‍ വി. ഗിരി വാദിക്കുന്നു. പ്രതിഷ്‍ഠയെ ആദരിക്കുന്നവര്‍ക്ക് ആണ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അവകാശം. തന്ത്രിക്ക് പ്രതിഷ്‍ഠയുടെ പിതാവിന്‍റെ സ്ഥാനം.

നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വേണ്ടി ഹാജരായ കെ. പരാശരനാണ് വാദം തുടങ്ങിയത്. പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കിയ ഭരണഘടന അനുച്ഛേദം 15 മതവിശ്വാസങ്ങള്‍ക്ക് ബാധകമല്ലെന്ന് പരാശരന്‍ വാദിച്ചു. തൊട്ടുകൂടായ്‍മയുടെ പ്രശ്‍നമല്ല ശബരിമലയിലെത്. ശബരിമലയിലെ പ്രതിഷ്‍ഠ നൈഷ്‍ഠിക ബ്രഹ്മചര്യമുള്ളതാണ്. വേര്‍തിരിവ് ഇല്ല - പരാശരന്‍ വാദിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും