സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തമിഴ്‌നാട് മന്ത്രിസഭയില്‍ മുസ്‌ലിം വനിത

വിമെൻ പോയിന്റ് ടീം

തമിഴ്‌നാട് മന്ത്രിസഭയില്‍ ആദ്യമായി മുസ്‌ലിം വനിത അംഗമായി. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച 53കാരിയായ നിലോഫര്‍ കഫീലാണ് ഈ നേട്ടം കൈവരിച്ചത്.

തൊഴില്‍ വകുപ്പ് മന്ത്രിയായാണ് നിലോഫര്‍ മന്ത്രിസഭയിലെത്തുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 29 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ മുസ്‌ലീങ്ങള്‍ ഉള്‍പ്പെടെ ചില ന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്ന വിമര്‍ശനം ഉയര്‍ന്നു.

ഇതോടെ കഴിഞ്ഞദിവസം നാലു പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടെ മന്ത്രിസഭ വിപുലീകരിച്ചു. ഇവര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.

ശിവഗംഗ എം.എല്‍.എ ജി ഭാസ്‌കരന്‍, ആരാണി എം.എല്‍.എ സേവൂര്‍ എസ് രാമചന്ദ്രന്‍, ഹോസുര്‍ എം.എല്‍.എ പി. ബാലകൃഷ്ണ റെഡ്ഡി എന്നിവരാണ് മന്ത്രിസഭയില്‍ ഏറ്റവുമൊടുവിലായി ഉള്‍പ്പെട്ടവര്‍.

വാണിയമ്പാടി നഗരസഭാ ചെയര്‍ പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുള്ള നിലോഫര്‍ കഫീല്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകസമിതിയംഗവും വെല്ലൂര്‍ വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്‍റുമാണ്. ബി.ഇ.എം.എസ് (ഇലക്ട്രോ ഹോമിയോപതി) ബിരുദധാരിയായ ഇവര്‍ ആദ്യമായാണ് നിയമസഭാംഗമാവുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും