സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിപിഎം ഓഫീസിലെ റെയ്ഡ്: ഡിസിപി ചൈത്രയ്ക്ക് ജാഗ്രതക്കുറവുണ്ടായി; വിവരം കമ്മീഷണര്‍ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡില്‍ ഡിസിപി ചൈത്ര തേരസാ ജോണിനെതിരേ റിപ്പോര്‍ട്ട്. പരിശോധന നടത്തിയതില്‍ ഡിസിപിക്ക് ജാഗ്രതക്കുറവുണ്ടായെന്നും റെയ്ഡിന്റെ വിവരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നിരിക്കെ റെയ്ഡിന് മുമ്പ് സാഹചര്യം പരിശോധിച്ചില്ല. പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടാകുമെന്ന ഉറപ്പും അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ചൈയ്ത്രയ്‌ക്കെതിരേ നടപടി സ്വീകരിച്ച സര്‍ക്കാരിനെതിരേ വ്യാപക വിമര്‍ശനമുയരുന്നു. എന്നാല്‍, ചൈത്രയുടെ നടപടി മാധ്യമ ശ്രദ്ധ നേടാനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയതോടെ ജില്ലാ സെക്രട്ടറി തന്നെ പരാതിയുമായി മുഖ്യന്ത്രിയെയും ഡിജിപിയെയും സമീപിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ചൈത്രയോട് വിശദീകരണം തേടിയതും അന്വേഷണത്തിന് ഡിജിപി കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര ഡിസിപിയുടെ അധിക ചുമതലയിലായിരുന്നു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ ഡിസിപി ആദിത്യ തിരിച്ചെത്തിയതും റെയ്ഡിന്റെ പിറ്റേന്നാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും