സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമൃതാനന്ദമയിക്ക് മുന്നറിയപ്പുമായി മന്ത്രി എ.കെ. ബാലന്‍

വിമെന്‍ പോയിന്‍റ് ടീം

ശബരിമല കര്‍മ്മ സമതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്ക് മുന്നറിയപ്പുമായി നിയമ മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി നേരിടുമ്പോള്‍ എതിര്‍പക്ഷമായി അമൃതാന്ദമയിയെ കാണേണ്ടിവരും. അങ്ങനെ വരുന്നതില്‍ സങ്കടമുണ്ടെന്നും അദേഹം . ആശയതലത്തില്‍ ഏറ്റുമുട്ടേണ്ട ശത്രുവായി അവരെ കാണുന്നില്ല. ബിജെപി വക്തവായാല്‍ ഉണ്ടാകുന്ന അപകടം അവര്‍ മനസിലാക്കണം. ബിജെപി ഭക്തന്‍മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.മീഡിയവണ്‍ ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും