സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആൻലിയയുടെ ദുരൂഹമരണം: സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ജാസ്മിൻ ഷാ

വിമെന്‍ പോയിന്‍റ് ടീം

ആൻലിയയുടെ ദുരൂഹമരണത്തിനു പിന്നാലെ അവരെയും നഴ്സിങ് സമൂഹത്തെയും അവഹേളിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡണ്ട് ജാസ്മിൻ ഷാ രംഗത്ത്. ആൻലിയയുടെ സഹപാഠികളോടും അധ്യാപകരോടും താൻ വിവരങ്ങൾ അന്വേഷിച്ചിരുന്നെന്നും താൻ കേട്ടറിഞ്ഞ ആൻലിയ വളരെ സ്മാർട്ടായ ഒരാളാണെന്നും ജാസ്മിൻ ഷാ പറഞ്ഞു. മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുള്ള ആൻലിയയുമായി മാതാപിതാക്കൾ വിവാഹശേഷം ബന്ധമൊന്നും പുലർത്തിയിരുന്നില്ലെന്ന് വിശ്വസിക്കാൻ കാരണമില്ല. താൻ സംസാരിച്ച ആരും ആൻലിയയെക്കുറിച്ച് മോശം അഭിപ്രായം പറയുകയുണ്ടായില്ലെന്നും ജാസ്മിൻ ഷാ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കി.

ആൻലിയയെ കാണാതായ ദിവസം വൈകീട്ടു തന്നെ പൊലീസിൽ അറിയിച്ചിരുന്നതായാണ് ജസ്റ്റിൻ പറയുന്നത്. എന്നാൽ ആൻലിയയുടെ മാതാപിതാക്കളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്ന് ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജസ്റ്റിന്റെ ഇന്റർവ്യൂ ഒരു പ്ലാൻഡ് സ്റ്റോറിയാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. കേസ് പൊലീസാണ് തെളിയിക്കേണ്ടത്. ആരേയും വ്യക്തിപരമായി കുറ്റം പറയാൻ താൻ തയ്യാറല്ലെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡണ്ട് വ്യക്തമാക്കി.

ആൻലിയയുടെ മരണകാരണം സംബന്ധിച്ച് മോശമായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം നടത്തുന്നുണ്ട്. ആൻലിയയുടെ ജോലിയായ നഴ്സിങ്ങിനെക്കുറിച്ചും ദുരുദ്ദേശ്യപരമായ കാര്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും