സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വർഗീയതക്കെതിരായ ധീരശബ്‌ദം കൃഷ്‌‌ണ സോബ്‌തി

വിമെന്‍ പോയിന്‍റ് ടീം

വെറുപ്പിന്റെ രാഷ്ട്രീയം വിതയ്ക്കുന്ന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അവസാനകാലംവരെ   ശക്തമായ നിലപാടെടുത്ത എഴുത്തുകാരിയാണ് അന്തരിച്ച ജ്ഞാനപീഠം ജേതാവായ കൃഷ്ണ സോബ്‌തി. ദാദ്രിയില്‍ ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതിലും കന്നടയില്‍നിന്നുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എം എം കലബുര്‍ഗിയെ വധിച്ചതിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയവരില്‍ സോബ്തിയും ഉണ്ടായിരുന്നു.ഇന്ന്‌ രാവിലെയാണ്‌ 93 കാരിയായ കൃഷ്‌ണ സോബ്‌ദി അന്തരിച്ചത്‌. 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിനൊപ്പമാണ് കൃഷ്ണ സോബ്തി അവാര്‍ഡ് മടക്കിയത്.  അക്കാദമിയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഫെലോഷിപ്പും   തിരികെ നല്‍കി. ആ ദിവസങ്ങളില്‍ തന്നെയാണ് അക്കാദമിയുടെ എല്ലാ ഭാരവാഹിത്വങ്ങളും കവി സച്ചിദാനന്ദന്‍ രാജിവച്ചത്.  അങ്ങനെ എഴുത്തുകാരുടെകൂട്ടായ പ്രതിഷേധത്തെ അവര്‍ 90ാം വയസ്സിലും മുന്നില്‍നിന്ന് നയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും