സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പാക്കിയ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊല്ലത്ത് എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി എല്‍ഡിഎഫിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചത്. 

ശബരിമലയില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ഇന്ത്യ ചരിത്രത്തെയും സംസ്‌ക്കാരത്തെയും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നത് വ്യക്തമാണെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പരസ്യപ്രസ്താവന നടത്തുന്നത്. ശബരിമലയുടെ കാര്യം വിശ്വാസത്തിന്റേ താണെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

അതേസമയം മനുസ്‌മൃതിയോ ആര്‍എസ്എസ് ഗ്രന്ഥങ്ങളോ അല്ല, താന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത  ഭരണഘടനയാണ് മോഡി വായിക്കേണ്ടതെന്ന്  സിപിഐ എം ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും