സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷയുടെ അമ്മ ദുരിത കടലില്‍

വിമെൻ പോയിന്റ് ടീം

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഇപ്പോള്‍ ആളും ആരവങ്ങളും ഒഴിഞ്ഞു. ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെയും അവരെ കൊണ്ടുവരുന്ന വാഹനങ്ങളുടെയും ശബ്ദങ്ങള്‍ മാത്രം.കുറച്ചു നാള്‍ മുമ്പ് ഇവിടെ ഇങ്ങനെയായിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ മേയ് 16 വരെ. ദിവസേന സന്ദര്‍ശകരായെത്തുന്ന വിഐപികള്‍, മാധ്യമപ്രവര്‍ത്തകര്‍, കേരളം കുറച്ചുദിവസങ്ങള്‍ ഈ ആശുപത്രി പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി എന്നു വേണമെങ്കില്‍ പറയാം.

താലൂക്ക് ആശുപത്രിയിലെ വാര്‍ഡുകളിലൊന്നില്‍, മകളുടെ ക്രൂരമായ കൊലപാതകം മനസ്സിലേല്‍പ്പിച്ച ആഘാതത്തിന്റെ മുറിവുണങ്ങാതെ ഒരമ്മ.

കലക്കവെളളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിച്ചവരൊന്നും ഇപ്പോള്‍ ഈ അമ്മയെ തിരിഞ്ഞു നോക്കാറില്ല.  ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ദുരിതം അനുഭവിക്കുകയാണ് രാജേശ്വരി. ഭക്ഷണം നല്‍കുന്നത് ആശുപത്രിയിലെ ജീവനക്കാരാണ്.

രാജേശ്വരിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴും ഇവര്‍ ആശുപത്രിയില്‍ കഴിയുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്തു ലക്ഷം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ പണം രാജേശ്വരിക്കു ലഭിച്ചിട്ടില്ല.
ഇലക്ഷന്‍ കഴിഞ്ഞതോടെ ജിഷ വധം ഏതാണ്ട് തണുത്ത മട്ടാണ്. കേസന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമായി. കൊലയാളിയെക്കുറിച്ച് തുമ്പുകിട്ടാതെ ഇപ്പോഴും ഇരുട്ടില്‍ത്തപ്പുകയാണ് അന്വേഷണ സംഘം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും