സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൂഢലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; ശബരിമലയിലേക്ക് ഉടനില്ലെന്ന് തൃപ്തി ദേശായി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇത്തരം പ്രചരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയാണെന്നും അവര്‍ പറഞ്ഞു.

‘താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു.’

സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.

മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോള്‍ തൃപ്തി ദേശായി ഉള്‍പ്പെടെ അഞ്ച് പേര് അടങ്ങുന്ന സംഘം ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുമ്പിലുണ്ടായ വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് 17 മണിക്കൂറോളം വിമാനത്താവളത്തിനകത്ത് തൃപ്തിയും സംഘവും തുടര്‍ന്നു. ഒടുവില്‍ ദര്‍ശനം നടത്താനാകാതെ ഇവര്‍ മടങ്ങുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും