സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അശുദ്ധകളെന്ന് സ്വയം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ സ്ത്രീകളുടെ കാഴ്ച്ച വേദനിപ്പിച്ചു, ചന്തപ്പെണ്ണ് എന്ന് വിളിച്ചോളു, ജാതിപ്പേര് വിളിക്കുന്നതു പോലെയെ തോന്നിയിട്ടുള്ളു: റിമ

വിമെന്‍ പോയിന്‍റ് ടീം

ശബരിമല വിഷയത്തില്‍ സ്വയം അശുദ്ധകളെന്ന് പ്രഖ്യാപിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളുടെ കാഴ്ച്ച വേദനിപ്പിച്ചുവെന്ന് നടി റിമ കല്ലിങ്കല്‍. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകള്‍ ജാതി പറഞ്ഞു വിളിക്കുന്നതിനു സമാനമായേ തോന്നിയിട്ടുളളുവെന്ന് നടി കൂട്ടിച്ചേര്‍ത്തു. അതൊരു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയില്‍ എടുക്കുന്നതും. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ െപാതുവെ കേള്‍ക്കുന്ന പഴിയാണ് ഇതെന്നും അതിനാല്‍ വിഷമം തോന്നുന്നില്ലെന്നും റിമ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവല്ലില്‍ പറഞ്ഞു.

ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകളെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നത്. സാമൂഹികസാസ്‌കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. വനിതാമതില്‍ സംഘടിപ്പിച്ച സമയത്ത് കോട്ടയത്ത് കേട്ട ഒരു നര്‍മ്മുണ്ട്. വനിതാമതില്‍ പങ്കെടുത്ത വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ് ഒരു ചായയെടുക്കാന്‍. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്നതാണ് അത് സൂചിപ്പിക്കുന്നതെന്നും റിമ പരിഹസിച്ചു.

ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഈ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി സംവദിച്ച് നമുക്ക് മുന്‍പോട്ട് പോകാം- റിമ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും