സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘അമ്മ’യോട് ബഹുമാനമുണ്ടെന്നുള്ളത് സത്യമാണ് എന്നാല്‍ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല: പാര്‍വ്വതി

വിമെന്‍ പോയിന്‍റ് ടീം

താരസംഘടനയായ അമ്മയോട് തനിക്ക് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി നടി പാര്‍വതി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ തന്റെ കഥാപാത്രങ്ങള്‍ സഹായിച്ചുവെന്നും പാര്‍വതി പറഞ്ഞു. സൂര്യഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പ്രസംഗ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

കാഞ്ചനമാലയും സേറയും സമീരയും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങള്‍ തന്ന ഊര്‍ജമാണെന്നും പാര്‍വതി പറഞ്ഞു. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. അതിനാല്‍ എപ്പോഴും ആ കഥാപാത്രങ്ങള്‍ കൂടെയുണ്ടാകും- പാര്‍വതി പറഞ്ഞു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പാര്‍വതിയുടെ പ്രസംഗം.

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പാര്‍വതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും