സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അടയ്ക്കില്ലെന്നു പറഞ്ഞ പിഴ ശോഭാ സുരേന്ദ്രൻ അടച്ചു

വിമെന്‍ പോയിന്‍റ് ടീം

ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചെന്നു കാട്ടി നൽകിയ ഹരജിയിന്മേലാണ് ശോഭാ സുരേന്ദ്രന് നേരത്തെ കോടതിയുടെ വിമർശനവും പിഴയും ഏൽക്കേണ്ടി വന്നത്. 25,000 രൂപ പിഴ ഈടാക്കാനായിരുന്നു കോടതിയുടെ ആവശ്യം. ബിജെപി കേന്ദ്ര നിർവ്വാഹക സമിതിയംഗമായ കക്ഷി ഈ പിഴ അടയ്ക്കില്ലെന്ന് പ്രഖ്യാപനം നടത്തുകയാമുണ്ടായത്. ഹൈക്കോടതിക്കു മുകളിൽ കോടതിയുണ്ടെന്നും പിഴയടയ്ക്കില്ലെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ പുറത്തു വരുന്ന പുതിയ വിവരങ്ങൾ പ്രകാരം ശോഭാ സുരേന്ദ്രൻ പിഴ അടച്ചു കഴിഞ്ഞു. ഹൈക്കോർട്ട് ലീഗൽ സർവീസസ് കമ്മറ്റി ഇതിന് നൽകിയ രസീതിന്റെ കോപ്പി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന് പിഴ വിധിച്ചത്. ശബരിമല വിഷയത്തിൽ അനാവശ്യ അന്യായത്തിന് നിന്നതായിരുന്നു കോടതിയുടെ വിമർശനത്തിന് വിധേയമായത്. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശോഭാ സുരേന്ദ്രന്റെ ഹരജി.

ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് സമൂഹത്തിനുള്ള സന്ദേശമെന്ന നിലയ്ക്കാണ് 25,000 രൂപ പിഴയടച്ചത്. ഹർജി പിൻവലിച്ച് മാപ്പു പറയാമെന്ന ശോഭയുടെ അഭിഭാഷകൻ അറിയിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല. ചീഫ് ജസ്റ്റിസ് ഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹർജി തളളുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും