സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയിൽ യുവതീ പ്രവേശനമാവാമെന്ന നിലപാട് തിരുത്തി പേജാവർ മഠാധിപതി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് പുരോഗമന നിലപാടുകളെ പിന്തുണച്ച നടപടിയിൽ നിന്നും മലക്കം മറിഞ്ഞ് പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ. ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയും ക്ഷേത്രം അധികാരികളുമാണെന്നാണ് സ്വാമിയുടെ പുതിയ പ്രതികരണം. ക്ഷേത്രാചാരങ്ങൾ മാറ്റാൻ കോടതിയോ സർക്കാരോ ഇടപെടരുത്. ശാസ്ത്രത്തിൽ പറയുന്നില്ലെങ്കിലും പരമ്പരാഗതമായി നടത്തി വരുന്ന ആചാരങ്ങൾ മാറ്റുമ്പോൾ ഹിന്ദുക്കളുടെ അഭിപ്രായം ചോദിക്കണമെന്നാണ് വിഷയത്തിലെ വിശ്വേശ തീര്‍ത്ഥയുടെ പുതിയ നിലപാട്.

ക്ഷേത്രങ്ങളിൽ സ്തീകൾ പ്രവേശിക്കരുതെന്ന് ഒരു വേദ ശാസ്ത്രങ്ങളിലും പറയുന്നില്ലെന്നായരുന്നു സ്വാമിയുടെ മുൻ പ്രതികരണം.
ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് തനിക്ക് നിഷ്പക്ഷമായ നിലപാടാണെന്നും കർണാടകയിൽ ദളിതർ എച്ചിലിലയിൽ ഉരുളുന്ന ആചാരം നിർത്താൻ നിർദേശിച്ച പേജാവർ മഠാധിപതി  പറഞ്ഞിരുന്നു.

സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ട്. രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്ത് തന്നെയായാലും ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ല. അതിനാല്‍ ശബരിമല വിഷയത്തില്‍ എന്തു പറയണമെന്ന് എനിക്കറിയില്ല. അതു കൊണ്ട് ഈ വിഷയത്തില്‍ എന്റെ് നിലപാട് നിഷ്പക്ഷമാണ്’ എന്നുമായിരുന്നു മഠാധിപതിയുടെ നിലപാട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും