സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബിഷപ്പ് ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ പോയവര്‍ക്കെതിരേ ആദ്യം നടപടിയെടുക്കൂ, എന്നിട്ടാകാം സി.ലൂസിയെ പുറത്താക്കുന്നത്; സി. അനുപമ

വിമെന്‍ പോയിന്‍റ് ടീം

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമറിയിച്ച് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ കന്യാസ്ത്രീകള്‍. സഭയ്ക്കുള്ളിലെ ഇരട്ടനീതിയുടെ തെളിവാണ് സി.ലൂസിക്കെതിരേയുള്ള നീക്കം വ്യക്തമാക്കുന്നതെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നത്. അനുമതി വാങ്ങാതെ കവിത സമാഹാരം പ്രസിദ്ധീകരിച്ചു, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും സ്വന്തമായി കാര്‍ വാങ്ങുകയും ചെയ്തു, അനുമതി തേടാതെ പത്രമാധ്യമങ്ങളില്‍ എഴുതുകയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു തുടങ്ങി കുറ്റങ്ങള്‍ നിരത്തിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അംഗമായ സി.ലൂസി കളപ്പുരയ്ക്ക് സൂപ്പീരിയര്‍ ജനറല്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃപ്തികരമല്ലാത്ത മറുപടി നല്‍കാത്ത പക്ഷം പുറത്താക്കുമെന്നാണ് ഭീഷണി. സി. ലൂസിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഏറ്റവും വലിയതായി പറയുന്നത്, എറണാകുളത്ത് നടത്തിയ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തൂ എന്നതാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയുടെ ഒപ്പമുള്ള കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈ്‌ക്കോടതി ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ സി.ലൂസി പങ്കെടുത്തിരുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പ്രതിഷേധങ്ങളും സി.ലൂസി നടത്തിയിരുന്നു. ഇതെല്ലാം അച്ചടക്കലംഘനവും അനുസരണക്കേടും ആണെന്നാണ് സിസ്റ്റര്‍ക്കെതിരേ നടപടിയെടുക്കാനുള്ള കാരണമായി പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും