സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ സംരക്ഷണമില്ലാതെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷം ഇതേ ദിവസം തന്നെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. 

മലേഷ്യയില്‍ താമസക്കാരായ മൂന്ന് തമിഴ്‌നാട് യുവതികളാണ് ദര്‍ശനം നടത്തിയത്. ഇവര്‍ മലയിറങ്ങി പമ്പയിലെത്തുന്നതിന്റെ പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടു. മുഖം മറച്ചു കൊണ്ട് മലയിറങ്ങുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലീസ് പകര്‍ത്തിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും തിരിച്ച് പത്തു മണിയോടെ പമ്പയിലെത്തിയെന്നും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ട്

25 പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിലാണ് മൂന്ന് യുവതികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് ഇവര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. പൊലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷം ഇതേ ദിവസം തന്നെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലേഷ്യയില്‍ താമസക്കാരായ മൂന്ന് തമിഴ്‌നാട് യുവതികളാണ് ദര്‍ശനം നടത്തിയത്. ഇവര്‍ മലയിറങ്ങി പമ്പയിലെത്തുന്നതിന്റെ പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടു. മുഖം മറച്ചു കൊണ്ട് മലയിറങ്ങുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലീസ് പകര്‍ത്തിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും തിരിച്ച് പത്തു മണിയോടെ പമ്പയിലെത്തിയെന്നും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

25 പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിലാണ് മൂന്ന് യുവതികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് ഇവര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. പൊലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികളെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവര്‍ക്ക് മുന്‍പ് തന്നെ യുവതികള്‍ ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും