സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രണ്ട് സ്ത്രീകള്‍ ഒരേസമയം മന്ത്രിസഭയിലെത്തുന്നു

വിമെൻ പോയിന്റ് ടീം

പരിചയ സമ്പന്നരും പുതുമുഖങ്ങളും അടങ്ങിയ സിപിഐ എം മന്ത്രിപട്ടികയില്‍ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് സ്ത്രീകള്‍ ഒരേസമയം മന്ത്രിസഭയിലെത്തുന്നത്.

കെ കെ ശൈലജ കൂത്തുപറമ്പില്‍ നിന്നാണ് വിജയിച്ചത്. 1996ലും കൂത്തുപറമ്പില്‍ ജയിച്ചു. 2006–ല്‍ പേരാവൂരില്‍ ജയം. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി. “സ്ത്രീശബ്ദം’ മാസികയുടെ പത്രാധിപര്‍. അധ്യാപക ജോലി ഉപേക്ഷിച്ച് പൊതുരംഗത്ത് സജീവമായി.

ജെ മേഴ്‌സിക്കുട്ടിയമ്മ മൂന്നാംതവണയാണ് കുണ്ടറ എം എല്‍എ ആകുന്നത്.സിപിഐ എംസംസ്ഥാനകമ്മിറ്റിയംഗം.സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്, കേരളകാഷ്യു വര്‍ക്കേഴ്സ് സെന്‍റര്‍ സംസ്ഥാന പ്രസിഡന്‍റ്, കേരള സെറാമിക്സ് എംപ്ളോയിസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും