സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രണ്ട്‌ സഹോദരിമാർ മലകയറിയപ്പോൾ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക്‌ മനുഷ്യത്വം ഉണ്ടോയെന്ന്‌ മന്ത്രി സുധാകരൻ

വിമെന്‍ പോയിന്‍റ് ടീം

രണ്ട്‌ സഹോദരിമാർ ശബരിമല സന്നിധാനത്തെത്തിയപ്പോൾ നടയടച്ച്‌  ശുദ്ധികലശം നടത്തിയ  തന്ത്രിക്ക്‌ മനുഷ്യത്വം എന്നൊന്ന്‌ ഉണ്ടോയെന്ന്‌ മന്ത്രി ജി സുധാകരൻ. 

തന്ത്രി ബ്രാഹ്മണൻ അല്ല ബ്രാഹ്മണ രാക്ഷസനാണെന്നും ശബരിമല നട പൂട്ടിപോകും എന്ന് പറയാൻ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും മന്ത്രി ചോദിച്ചു.

സ്ത്രീകള്‍ കയറിയതു കൊണ്ട് അക്രമം ഉണ്ടായി എന്ന് പറയുന്നത് ശരിയല്ല. സ്ത്രീകള്‍ അവിടെ ഒരക്രമവും നടത്തിയിട്ടില്ല. ആര്‍എസ്എസിന്റെ സ്ത്രീ വിരോധമാണ് അക്രമത്തിന് കാരണം. ഇഷ്ടമില്ലാത്തത് നടക്കുമ്പോള്‍ അക്രമം നടത്തുന്നത് ആര്‍എസ്എസിന്റെ നയമാണ്‌. 

തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ഒരു സഹോദരി കയറിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണൊ?. തന്ത്രി സ്ഥാനം പിൻവലിക്കാൻ സർക്കാരിന് അധികാരമില്ല. എന്നാൽ ശബരിമലയിൽ നിന്നും  തന്ത്രിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും