സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബിന്ദുവിനും കനകദുര്‍ഗയ്ക്കും വീട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തില്‍

വിമെന്‍ പോയിന്‍റ് ടീം

ശബരിമല ദര്‍ശനം നടത്തി മലയിറങ്ങിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ഇനിയും വീടുകളില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ജീവന് പോലും ഭീഷണിയുള്ള സാഹചര്യത്തില്‍ ഇവരുടെ ഭര്‍ത്താക്കന്മാരും വീടൊഴിഞ്ഞു. ബിജെപി- സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയുള്ള സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു പോയത്. എന്നാല്‍ പ്രതിഷേധം ഭയന്ന് അവിടെ നിന്ന് ഇറങ്ങിയ ഇരുവരും വീണ്ടും പൊലീസ് സംരക്ഷണം തേടിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരിക്കുകയാണ്. ഇതോടെ ഇവരുടെയും സ്വന്തം വീടുകളിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതി വിധിയുമായി ബന്ധപ്പെട്ട് തുല്യതയും സാമൂഹ്യനീതിക്കും വേണ്ടിയാണ് റിസ്‌ക് എടുത്തത്. ഇപ്പോഴത്തെ വയലന്റായ സിറ്റ്വേഷനില്‍ വീണ്ടും റിസ്‌ക് എടുക്കേണ്ടല്ലോ. ഒന്നു രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വരാമെന്നാണ് കരുതുന്നതെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ വീടുകള്‍ ഉന്നം വെച്ചിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടിയിലെ ബിന്ദുവിന്റെ വീട് പൊലീസ് സംരക്ഷണയിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും പ്രതിഷേധം കണക്കിലെടുത്ത് മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പൊലീസ് കാവലിലാണ്. പ്രതിഷേധത്തിന് അയവ് വരാതെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും