സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല യുവതീപ്രവേശനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിലെ യുവതീപ്രവേശനത്തെ പിന്തുണച്ച് ബിജെപി എംപി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓൾ ഇന്ത്യ പട്ടിക ജാതി പട്ടിക വർഗ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ഉദിത് രാജ് അഭിപ്രായപ്പെട്ടു. സർവ്വവ്യാപിയായ ദൈവത്തിന്റെ സാന്നിധ്യം ക്ഷേത്രത്തിന്റെ പുറത്തും ഉണ്ടാകുമെന്നും എംപി പ്രതികരിച്ചു. 

സ്ത്രീകൾ തന്നെയാണ് പുരുഷന്മാർക്കും ജന്മം നൽകുന്നത്. ഈ അവസ്ഥയിൽ എങ്ങനെയാണ് സ്ത്രീകൾ അശുദ്ധരാകുന്നതെന്നും ഉദിത് രാജ് ചോദിച്ചു. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നിലപാടുമായി യോജിക്കാനാവില്ലെന്ന് എംപി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടി. 

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബിജെപി എംപിയുടെ പ്രതിഷേധം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നതിന് പിന്നാലെയാണ് രണ്ടു യുവതികൾ ഇന്ന് പുലർച്ചെ ശബരിമലയിൽ എത്തിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും