സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം: ശാസ്ത്രങ്ങളില്‍ വിലക്കില്ലെന്ന് പേജവര്‍ മഠാധിപതി

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകള്‍ക്ക് ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കര്‍ണാടക പേജവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമികള്‍. സ്ത്രീപ്രവേശനത്തിന് ശാസ്ത്രങ്ങളിലെവിടെയും വിലക്കില്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തോട് അനുകൂല സമീപനമാണ് തനിക്കുള്ളതെന്നും വിശ്വേഷ തീര്‍ത്ഥ സ്വാമികള്‍ വ്യക്തമാക്കി. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേജാവര്‍ മഠാധിപതി നിലപാട് വ്യക്തമാക്കിയത്. 

രാജ്യത്തെ മറ്റെല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാം. എന്നാൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. എന്ത് തന്നെയായാലും ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ലെന്ന് സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു. മുൻപ് ദളിതുകൾക്ക് ആചാരങ്ങളുടെ പേരിൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ ഈ ആചാരം തകർത്ത് ദളിതുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. കാലം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും