സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി

വിമെന്‍ പോയിന്‍റ് ടീം

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമലയിൽ  എത്തുന്ന സ്ത്രീകള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കുന്നതിനെതിരെ, ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി രംഗത്ത്.

ശബരിമലയിൽ ഒന്നോ രണ്ടോ വ്യക്തികൾക്ക് പ്രത്യേക പോലിസ് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് മേൽനോട്ട സമിതി കോടതിയില്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ പറയുന്നത് .  ഇത്തരത്തിൽ സംരക്ഷണം നൽകുന്നത് മറ്റു ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കും. 

മകരവിളക്ക് കാലത്ത് തിരക്ക് വർധിക്കാനിരിക്കുകയാണ്. ഈ സമയത്ത് ചിലർക്ക് മാത്രം സംരക്ഷണം നൽകുന്നത് തിരക്ക് വർധിപ്പിക്കുകയും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യും. ആളുകൾ കൊക്കയിൽ വീഴാനും സാധ്യതയുണ്ട്. ഡിസംബർ 24 ന് രണ്ട് സ്ത്രീകൾ വന്നപ്പോൾ 20 കിലോമീറ്റർ ദൂരത്തിലാണ് ക്യൂ ഉണ്ടായത്. ഇത് സാധാരണ ഭക്തരുടെ ആരാധനാ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ്. അതിനാൽ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികൾക്കും കോടതി അനുവദിക്കുന്നവർക്കും മാത്രമേ പാടുള്ളൂയെന്നും റിപ്പോർട്ട് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും