സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് ബിൽ ലോകസഭയിൽ പാസ്സായി

വിമെന്‍ പോയിന്‍റ് ടീം

മുത്തലാഖ് ചൊല്ലി മുസ്ലിം പുരുഷൻ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോകസഭ പാസ്സാക്കി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ പാസ്സായത്. 

2017ലാണ് മുസ്ലിം ബിൽ വിമൻ ബിൽ ലോകസഭയിൽ പാസ്സാക്കിയതിനു ശേഷം രാജ്യസഭയുടെ പരിഗണനയ്ക്ക് വിട്ടത്. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനായില്ല. ബില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിഷയനിര്‍ണയസമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് സർക്കാർ തയ്യാറായില്ല. കുറ്റം ചെയ്തയാൾക്കുള്ള ജയിൽ ശിക്ഷയുടെ കാലാവധിയിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറായില്ല. തുടർന്ന് സർക്കാർ ഓർഡിനൻസ് പുറത്തിറക്കുകയായിരുന്നു. ഈ ഓർഡിനൻസിന് പകരമായി കൊണ്ടുവന്ന ബില്ലാണ് ഇന്ന് പാസ്സായിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും