സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുഖ്യമന്ത്രിപദമേറ്റയുടന്‍ 500 ബാറുകള്‍ പൂട്ടിച്ച് ജയലളിത

വിമെൻ പോയിന്റ് ടീം

തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം മുഖ്യമന്ത്രിപദമേറ്റ ജയലളിത സംസ്ഥാനത്തെ 500 ബാറുകള്‍ പൂട്ടിച്ചു. തമിഴ്‌നാട്ടില്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്നത് ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.  ഇതിന്റെ ആദ്യ ഘട്ട നടപടിയെന്ന നിലയ്ക്കാണ് ബാറുകള്‍ പൂട്ടിച്ചത്.

ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം 10 മണിക്കൂറായി കുറയ്ക്കാനും ജയ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ രാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന ടാസ്മാക്കുകള്‍ ഇനിമുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി പത്ത് വരെയാകും പ്രവര്‍ത്തിക്കുക. 6720 ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്.

മദ്യനിയന്ത്രണത്തിന് പുറമെ വീടുകളിലേക്ക് 100 യൂണിറ്റ് സൗജന്യ വൈദ്യൂതി, സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രാതല്‍, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് തങ്കത്താലി പദ്ധതിയില്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം. തുടങ്ങിയവയും ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്.തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും