സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ ബില്‍ ലോക്‌സഭയില്‍

വിമെന്‍ പോയിന്‍റ് ടീം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന് മൂന്ന് വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ കൊണ്ടുവന്നു. സെപ്റ്റംബറില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് പുതിയ ബില്‍. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ രാജ്യസഭയില്‍ ഇതുവരെ പാസാക്കാനായിട്ടില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരം ലഭിക്കാത്ത പക്ഷം സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടി വരും.

സുപ്രീം കോടതി വിധിക്ക് ശേഷവും മുത്തലാഖ് നിര്‍ബാധം തുടരുകയാണെന്നും പലരും വാട്‌സ് ആപ്പ് വഴിയും മറ്റും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നുണ്ടെന്നും ലോക്‌സഭയില്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുപ്രീം കോടതി വിധിക്ക് ശേഷം 201 മുത്തലാഖ് കേസുകളുണ്ടായതായി മന്ത്രി അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. മുത്തലാഖ് ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് ശശി തരൂര്‍ ആരോപിച്ചു. ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാര്യക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഭര്‍ത്താവ് തയ്യാറാകുന്ന പക്ഷം മാത്രം ജാമ്യം എന്ന വ്യവസ്ഥയുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നഷ്ടപരിഹാര തുക എത്രയെന്ന് മജിസ്‌ട്രേറ്റ് തീരുമാനിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും