സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഞ്ഞൂറേക്കറില്‍ കൃഷി ചെയ്ത് സ്ത്രീകള്‍ നടത്തുന്ന കമ്പനി

വിമെന്‍ പോയിന്‍റ് ടീം

അഞ്ഞൂറിലധികം ഏക്കറിലെ നെല്‍കൃഷി, ഒന്‍പതോളം ഉല്‍പന്നങ്ങള്‍ – മലപ്പുറം ജില്ലയിലെ തെന്നല എന്ന പിന്നാക്ക പഞ്ചായത്തിനെ മികച്ച കര്‍ഷകഗ്രാമങ്ങളുടെ പട്ടികയില്‍ അടയാളപ്പെടുത്തിയ ഒരു കമ്പനിയാക്കി മാറ്റിയത് യാസ്മിനും 374 സ്ത്രീകളും ചേര്ന്നാണ് . തെന്നലയിലെ തരിശു നിലങ്ങളെ പാടശേഖരങ്ങളാക്കുകയും, അവിടെ കൃഷിചെയ്യുന്ന നെല്ല് വിദേശരാജ്യങ്ങളില്‍ വരെയെത്തിക്കുകയും ചെയ്ത ഒരു കൂട്ടം സ്ത്രീകള്‍ . സ്ത്രീകളുടെ മാത്രം കൂട്ടായ്മയില്‍ ഒരു ഗ്രാമത്തിലെ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചു പിടിക്കുകയും, വീടിനു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഒരു കൂട്ടം വീട്ടമ്മമാരെ വാണിജ്യ മേഖലയിലേക്കിറക്കുകയും ചെയ്തതിന്റെ വിജയകഥകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്ന കുടുംബശ്രീ സംരംഭത്തിനു പിറകിലുള്ളത്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഒരു സംഘം സ്ത്രീകളുടെ ഇച്ഛാശക്തി മാത്രമാണ് ഇന്ന് അഞ്ഞൂറോളം ഓഹരിയുടമകളുള്ള തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സിനു പിന്നിലെ ചാലക ശക്തി. ‘തെന്നല’ എന്ന നാടന്‍ അരി ഒരു ബ്രാന്‍ഡാക്കി മാറ്റിയ സ്ത്രീകളുടെ കഥകളെക്കുറിച്ച് പറയുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാവര്‍ക്കും ആവര്‍ത്തിക്കാനുള്ളത് യാസ്മിന്‍ എന്ന പേരാണ്. സ്വയം മുന്നോട്ടു നടക്കുമ്പോഴും തനിക്കു ചുറ്റുമുള്ള 374 പേരെ ഒപ്പം കൂട്ടിയ യാസ്മിന്‍ അരിമ്പ്ര, തെന്നല അഗ്രോയുടെ മാനേജിംഗ് ഡയറക്ടര്‍. തെന്നല അരി എന്ന ബ്രാന്‍ഡിന്റെ കഥ യാസ്മിന്റേതു കൂടിയാണ്.

 94 ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ പദ്ധതികള്‍ കണക്കിലെടുത്ത് വിലയിരുത്തുമ്പോള്‍ 94ാം സ്ഥാനത്തായിരുന്നു അന്ന് തെന്നല. യാസ്മിന്‍ ചെയര്‍പേഴ്‌സണായിരിക്കുന്ന കാലയളവിനുള്ളില്‍ ആ ചീത്തപ്പേരു മാറ്റണമെന്ന ചിന്തയിലാണ് പിന്നീട് വലിയ വിജയമായി മാറിയ സ്പര്‍ശം, ആശ്രയം, അതുല്യം എന്നീ പദ്ധതികള്‍ക്കൊപ്പം ഫാര്‍മേഴ്‌സ് ക്ലബ് എന്ന ആശയവും നടപ്പില്‍ വരുത്തുന്നത്.

തരിശു ഭൂമിയുടെ ഉടമസ്ഥരെ കണ്ടു സംസാരിച്ച് പാട്ടത്തിനെടുത്തുമാണ് സ്ത്രീകളുടെ കര്‍ഷകക്കൂട്ടായ്മ തെന്നലയില്‍ ആദ്യമുണ്ടാകുന്നത്. കുടുംബശ്രീയിലെ സഹപ്രവര്‍ത്തകരോടൊപ്പം 13 ഏക്കറില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിവെച്ച നെല്‍കൃഷി ഇന്ന് അഞ്ഞൂറിലധികം ഏക്കറില്‍ നെല്ലുല്‍പാദിപ്പിക്കുന്ന കമ്പനിയായി മാറിക്കഴിഞ്ഞിരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും