സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിലെ വെടിവെപ്പ്

വിമെന്‍ പോയിന്‍റ് ടീം

കൊച്ചി പനമ്പിള്ളി നഗറിലുള്ള ബ്യൂട്ടി പാര്‍ലറിനു നേരെ നടന്ന വെടിവെപ്പിനു പിന്നില്‍ മുംബൈ അധോലോകമെന്ന് സംശയം. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് നിരവധിതവണ പണം ആവശ്യപ്പെട്ട് ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിലായിരുന്നു സന്ദേശം. 25 കോടിരൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായിരുന്നില്ല,

ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വെടിവെപ്പ് നടത്തിയതെന്നാണ് സൂചന. രണ്ടുപേര്‍ ബൈക്കിലെത്തിയാണ് വൈകിട്ട് മൂന്നരയോടെ വെടിവെച്ചത്. വെടിവെപ്പിനുശേഷം ഇവര്‍ രക്ഷപെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. 

നടി ലീന മരിയ പോളിന്റേതാണ് ബ്യൂട്ടിപാര്‍ലര്‍. സംഭവസമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന നേരത്തെ പോലീസ് പിടിയിലായിരുന്നു. പനമ്പിള്ളി നഗറിലെ വാക് വേയ്ക്ക് സമീപമാണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതിചെയ്യുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും