സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സുധയുടെ മരണം നിപ മൂലമല്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍

വിമെന്‍ പോയിന്‍റ് ടീം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സുധയുടെ മരണം നിപ ബാധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. 

ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അന്താരാഷ്ട്ര ജേണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  നിപ മൂലം മരിച്ച ആദ്യ ആരോഗ്യ വകുപ്പ് ജീവനക്കാരി സുധയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സുധ നിപ ബാധിത ആയിരുന്നില്ലെന്നാണ് സഭയില്‍ ആരോഗ്യമന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാകുന്നത്. മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളോടെയാണ് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും വിശദീകരിക്കുന്നു. നിപ മരണം, രോഗബാധിതരുടെ എണ്ണം എന്നിവ സംബന്ധിച്ച വിദഗ്ധ സംഘത്തിന്റെ കണക്കും തെറ്റാണെന്നാണ് മന്ത്രി പറയുന്നു.




പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും