സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കയര്‍സമരം : ഒരു സ്ത്രീശക്തി ഗാഥ

വിമന്‍ പോയിന്റ് ടീം

ഇരുപത്തി നാല്  ദിവസം തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കയര്‍ തൊഴിലാളികള്‍ നടത്തിയ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി. കേരളത്തിന്റെ സുപ്രധാന അസംഘടിത മേഖലയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സമരത്തില്‍ ആയിരകണക്കിന് സ്ത്രീകള്‍ ആണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പങ്കെടുത്തത്. മന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ആണ് സമരം അവസാനിപ്പിക്കുവാന്‍ തീരുമാനമായത്.

 സ്ത്രീശക്തി ഗാഥ എന്ന് വിശേഷിപ്പിക്കാവുന്ന സമരം കയര്‍ തൊഴിലാളികളുടെ ദയനീയമായ ജീവിതത്തെ പൊതു സമൂഹത്തിനു മുന്നില് തുറന്നു കാട്ടി. മുപ്പതും നാല്‍പ്പല്‍തും വര്‍ഷങ്ങളായി കയറ പിരിച്ചു കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് കുടുംബം പുലര്‍ത്തുന്ന 70 വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകള് ഉള്‍പ്പെടെ സമര രംഗത്ത് ഉണ്ടായിരുന്നു. ദിവസകൂലി 150 രൂപ എന്നത് സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം 300 ആയി ഉയര്‍ത്തി. കയര്‍ സംഭാരിച്ചതില്‍ സംഘങ്ങള്‍ക്ക് കയര്‍ഫെഡ് നല്കാനുള്ള 6.3 കോടി രൂപ ഏപ്രില്‍ 20 നകം നല്കാമെന്നും മന്ത്രി ഉറപ്പു നല്കി. 
കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ്‌ ഡോ ടി എം തോമസ്‌ ഐസക് എം എല് എ യുടെ നേതൃത്വത്തില്‍ ഫെബ്രുവരി 2 നു വൈക്കത്ത് ആരംഭിച്ച സമരം ആണ് തലസ്ഥാനത്തെ രാപ്പകല്‍ സമരം വരെ എത്തിയത്. 101 സമരഭടന്മാരുല്പ്പെടെ കാല്‍നടയായി 12 ദിവസം കയർഗ്രാമങ്ങളില്‍ പര്യടനം നടത്തുകയും ചെയ്തു. 
പ്രക്ഷോഭസമരങ്ങളുടെ  ഉജ്വലമായ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന കയര്‍ തൊഴിലാളി സ്ത്രീകളുടെ ആവേശവും സമരവീര്യവുമാണ് സമരം വിജയിപ്പിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും