സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല: ആര്‍ത്തവം അശുദ്ധിയല്ല; കോടതിവിധിക്കൊപ്പം: നന്ദിത ദാസ്

വിമെന്‍ പോയിന്‍റ് ടീം

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് നടിയും  സംവിധായികയുമായ നന്ദിത ദാസ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'ഇന്‍ കോണ്‍വെര്‍സേഷ'നില്‍ സംസാരിക്കുകയായിരുന്നു നന്ദിത. ആര്‍ത്തവം അശുദ്ധിയല്ല, പാപവുമല്ല. ആര്‍ത്തവം കാരണം ചില സ്ത്രീകള്‍ അവരുടെ ശരീരം മലിനമാണ് എന്ന് കരുതുകയാണ്. സ്ത്രീകള്‍ തന്നെ അത് അംഗീകരിച്ച് കൊടുക്കുകയാണ്. ആ ചിന്താഗതിക്കാണ് മാറ്റം വരേണ്ടതെന്നും അവര്‍ പറഞ്ഞു. 
 
  ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല, വിവേചനമുണ്ടായാല്‍ അതിനെതിരായ പ്രതികരണങ്ങളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. 
 
  ഒരു കലാകാരന് രാഷ്ട്രീയമില്ല എന്ന് എങ്ങനെ പറയാനാവുമെന്ന് എനിക്കറിയില്ല. ഈയിടെ പ്രശസ്തനായ ഒരു നടന്‍, പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, രാഷ്ട്രീയമില്ല, എന്റെ കഥാപാത്രങ്ങളിലൂടെ മാത്രം എന്നെ വിലയിരുത്തിയാല്‍ മതി എന്നൊക്കെ പറയുന്നത് കേട്ടു. ഒരു ചേരിയിലും നില്‍ക്കുന്നില്ല എന്ന് പറയുന്നത് പോലും ശക്തമായ രാഷ്ട്രീയമാണ്. എന്നാല്‍ ചിലര്‍ അത് മനസ്സിലാക്കുന്നില്ലെന്നും നന്ദിത പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും