സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു, പ്രതിമകള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നു: യുപി എംപി പാര്‍ട്ടി വിട്ടു

വിമെന്‍ പോയിന്‍റ് ടീം

വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ബിജെപി എംപി സാവിത്രിബായ് ഫൂലെ പാര്‍ട്ടി വിട്ടു. പ്രതിമ നിര്‍മ്മിക്കാന്‍ പണം ധൂര്‍ത്തടിക്കുന്നതിന് പകരം രാജ്്‌യത്തിന്റെ വികസനത്തിനായി ഈ പണം ഉപയോഗപ്പെടുത്തണമെന്ന് സാവിത്രിബായ് ഫൂലെ ആവശ്യപ്പെട്ടു. ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകയാണ്. ദലിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ബിജെപി ദലിത് സംവരണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചില്‍ നിന്നുള്ള എംപിയാണ് അവര്‍.

ഹനുമാന്‍ ദലിതനാണെന്നും മനുവാദികളുടെ അടിമയാണെന്നും സാവിത്രിബായ് പറഞ്ഞിരുന്നു. രാമന് വേണ്ടി എല്ലാം ചെയ്തിരുന്നയാളാണ് ഹനുമാന്‍. എന്നിട്ടും അദ്ദേഹത്തിന് വാല് കൊടുത്ത് മുഖം കറുപ്പിച്ചതെന്തിനാണ്. അയാളെ കുരങ്ങനാക്കിയതെന്തിനാണ്. അയാളെ മനുഷ്യനാക്കേണ്ടിയിരുന്നു. ദലിതനായതിനാല്‍ ഹനുമാന്‍ വലിയ തോതില്‍ വിവേചനം അനുഭവിച്ചു. എന്തുകൊണ്ടാണ് നമ്മള്‍ ദലിതരെ ഇവര്‍ മനുഷ്യരായി കാണാത്തത് – സാവിത്രിബായ് ചോദിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ മഹാനായിരുന്നു മുഹമ്മദ് അലി ജിന്ന എന്ന സാവിത്രിബായ് ഫൂലെ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും