സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയിൽ യുവതി പ്രവേശനം: അവശ്യ സൗകര്യങ്ങൾ ഉണ്ടോ എന്നറിയിക്കാൻ നിരീക്ഷക സമിതിയോട് ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിൽ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്നറിയിക്കാൻ നിരീക്ഷക സമിതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. സമിതി എത്രയും വേഗം റിപ്പോർട് നൽകണം .നിരീക്ഷക സംലത്തെ സ്വമേധയാ കക്ഷി ചേർക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. കോടതി നിർദേശം നിരീക്ഷക സംഘത്തെ അറിയിക്കാനും കോടതി ഉത്തരവിട്ടു

സ്ത്രീകൾക്കായി ശബരിമലയിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടന്നും എന്നാൽ യുവതീ പ്രവേശനം മുൻനിറുത്തി കുടുതൽ സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ലന്നും ദേവസ്വം ബോർഡ് അറിയിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും പൊലീസ് സംരക്ഷണം നൽകരുതെന്നും ആവശ്യപ്പെട്ട് കോഴിക്കോട് അരയ സമാജ മടക്കം സമർപ്പിച്ച രണ്ട് കക്ഷി ചേരൽ ഹർജികൾ കോടതി അനുവദിച്ചു .

കക്ഷിചേരൽ ഹർജികളിൽ ന്യായീകരിക്കാവുന്ന നിയമ വശങ്ങൾ ഇല്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും