സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'ദുരുദ്ദേശപരമായി' ഹര്‍ജി നല്‍കിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല വിഷയത്തില്‍ 'ദുരുദ്ദേശപരമായി' ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തി.  വില കുറഞ്ഞ പ്രശ്സതിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി  താക്കീത് നൽകി.ഹർജി ദുരുദ്ദേശപരമാണെന്നും കോടതിക്ക് അനുവദിക്കാവുന്ന കാര്യങ്ങളല്ല ഹർജിയിൽ ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി .

ശോഭയുടെ അഭിഭാഷകൻ നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും ഹർജി പിൻവലിക്കാൻ കോടതി സമ്മതിച്ചില്ല. അനാവശ്യവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹർജികളുമായി എത്തുന്നവർക്കുള്ള സന്ദേശമായാണ്
പിഴ ചുമത്തുന്നതെന്നും ചീഫ് ജസ്റ്റീസ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശബരിമലയില്‍ ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച്‌ ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്‍മെന്റ് പ്‌ളീഡര്‍ പി നാരായണന്‍ ഹാജരായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും