സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാഖി കൃഷ്ണന്റെ ആത്മഹത്യ: ഫാത്തിമ മാതാ കോളേജിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഖി കൃഷ്ണന്റെ ആത്മഹത്യയില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കോളേജ് നടപടിയെടുത്തു. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

രാഖി ആത്മഹത്യ ചെയ്യാന്‍ കാരണം അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോളേജിലെ ഇന്റേണല്‍ കമ്മിറ്റി ആരോപണത്തെക്കുറിച്ച് ആരോപിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. രാഖിയെ പീഡിപ്പിച്ച അധ്യാപകരും ഈ കമ്മിറ്റിയിലുണ്ടെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. നവംബര്‍ 28ന് ബുധനാഴ്ചയാണ് രാഖി തീവണ്ടിക്ക് മുന്നില്‍ ചാടിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ആരോപണം.

പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി കൊല്ലം എസ്എന്‍ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടിയത്. സംഭവത്തില്‍ കോളേജ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും