സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പുതിയ മന്ത്രി സഭയുടെ സാധ്യതാ പട്ടികയില്‍ രണ്ട് വനിതകള്‍

വിമെൻ പോയിന്റ് ടീം

ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ പുതിയ മന്ത്രി സഭയുടെ സാധ്യതാ പട്ടികയില്‍ രണ്ട് വനിതകള്‍.  കെ.കെ. ഷൈലജ,ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. കെ.കെ. ഷൈലജയ്ക്ക്  ആരോഗ്യവും ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക്  ഫിഷറീസ്- തൊഴില്‍ വകുപ്പും നല്‍കാന്‍ സാധ്യത ഉണ്ടെന്ന്  പാര്‍ട്ടിക്കുള്ളില്‍ നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു.

ഞായറാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ധാരണയായത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയാണ് അന്തിമ അംഗീകാരം നല്‍കുക. മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞ നടക്കുന്ന 25ന് രാവിലെയോടെയേ അന്തിമമായി തീരുമാനിക്കൂ. പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിയുക്ത മന്ത്രിമാരുടെ കരട് പട്ടികയില്‍ മാറ്റം വന്നേക്കും. സി.പി.ഐ, എന്‍.സി.പി, ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്) എന്നിവരുടെ പട്ടികയിലും തിങ്കളാഴ്ചയോടെ ധാരണയാവും.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും