സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സിസേറിയൻ നിഷേധിച്ച ഭർത്താവിനൊപ്പം ജീവിക്കില്ലെന്ന് വേദനയോടെ ഭാര്യ

വിമെന്‍ പോയിന്‍റ് ടീം

പ്രസവത്തെ കുറിച്ച് സമൂഹത്തിൽ പല തരത്തിലുള്ള ധാരണകൾ നിലനിൽക്കുന്നുണ്ട്. അവയിൽ പലതും ശാസ്ത്രീയമായ അടിത്തറയില്ലാത്തതും തികച്ചും തെറ്റായ സന്ദേശം നൽകുന്നവയും ആണ്. പ്രസവ ശസ്ത്രക്രിയയെ കുറിച്ച് സമൂഹത്തിനുള്ള ധാരണയും മറിച്ചല്ല. സനിത മനോഹർ എന്ന യുവതി തന്റെ അടുത്ത പരിചയത്തിലുള്ള ഒരു പെൺകുട്ടിക്ക് ഇത്തരം തെറ്റിധാരണകളുടെ പേരിൽ പ്രസവത്തോടനുബന്ധിച്ച് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയാണ്. 

അഞ്ച് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാധാരണ പ്രസവം ദുഷ്‌കരമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും സിസേറിയൻ വേണ്ട എന്ന് ശഠിച്ച ഭർത്താവിന്റെ ക്രൂരതയാണ് ഫേസ്ബുക് പോസ്റ്റിലൂടെ സനിത വിവരിച്ചിരിക്കുന്നത്. പ്രസവ സമയം അടുത്തപ്പോൾ പെൺകുട്ടി കഠിനമായ നടുവേദന കൊണ്ട് പുളഞ്ഞപ്പോഴും സിസേറിയൻ ദൈവഹിതത്തിന് എതിരാണെന്ന് ഭർത്താവ് പറഞ്ഞു. സാധാരണ പ്രസവം നടക്കുന്നത് വരെ കാത്ത്നിൽക്കാനും മകൾ വേദന കൊണ്ട് പുളയുന്നത് കണ്ടു നിൽക്കാനും മാത്രമേ കഴിഞ്ഞുള്ളുവെന്ന് പെൺകുട്ടിയുടെ അമ്മയും പറയുന്നു. 

വേദനയുടെ കാഠിന്യത്തിൽ ജനിക്കുന്ന കുഞ്ഞിനെ ജീവനോടെ കാണണ്ട എന്ന് പോലും ആ അമ്മ വിചാരിച്ചു.അമ്മയായ ശേഷം ആശുപത്രി കിടക്കയിൽ വെച്ച് തന്നെ പെൺകുട്ടി ഇനി ഭർത്താവിനൊപ്പം ഒരു ജീവിതമില്ല എന്നുറപ്പിച്ചു പറഞ്ഞു. 'അയാൾക്കൊപ്പം താൻ പോവില്ല' എന്ന പെൺകുട്ടിയുടെ നിലപാട് അംഗീകരിക്കാൻ മാത്രമേ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞുള്ളൂ. അവളുടെ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കാൻ ഉള്ള അവകാശം ഇന്നും അവന് മാത്രമാണെന്ന സാമൂഹിക മനസ്ഥിതിയെ വിമർശിച്ചു കൊണ്ടാണ് സനിത പോസ്റ്റ് അവസാനിപ്പിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും