സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം: നവമാധ്യമങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് സാറാ ജോസഫ്

വിമെന്‍ പോയിന്‍റ് ടീം

സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൈബര്‍ ഇടങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്ന് സാറാ ജോസഫ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരിഷ്‌കാരങ്ങളേയും, സംഘപരിവാറിന്റെ പ്രവര്‍ത്തികളേയും വിമര്‍ശിച്ച് എഴുതിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് സംഘപരിവാറിന്റെ അക്രമണമെന്നും ഇപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ ഇത് അതിശക്തമായെന്നും സാറാ ജോസഫ് പറഞ്ഞു. അതെ സമയം തന്റെ പ്രതികരണങ്ങൾക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള തെറിയഭിഷേകം നടന്നിട്ടും സർക്കാർ നടപടി ഒന്നും എടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഫേസ്ബുക്കിൽ എഴുതാൻ വയ്യെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. മര്യാദയുടെ സീമ തകർക്കും വിധമാണ് ഭീകരാക്രമണം. തന്നെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും സാറ ജോസഫ് കൂട്ടിച്ചേർത്തു.

തൃശൂരില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനാഭിമാന സംഗമത്തെക്കുറിച്ച് വിവരിക്കുന്ന പത്ര സമ്മേളനത്തിനിടെയാണ് സാറാ ജോസഫിന്റെ വെളിപ്പെടുത്തല്‍


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും