സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘മിതാലിയെ പുറത്തിരുത്തിയതിന് പിന്നില്‍ മുംബൈയില്‍ നിന്നുള്ള ഫോണ്‍ കോള്‍’ : ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിൽ വിവാദം

വിമെന്‍ പോയിന്‍റ് ടീം

വനിതാ ലോകകപ്പ് ട്വന്റി 20യുടെ സെമിയില്‍ ടീമില്‍ നിന്നും മിതാലി രാജിനെ പുറത്താക്കിയതും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും രമേശ് പവാറിന്റെ പരിശീലക സ്ഥാനം തെറിപ്പിച്ചേക്കുമെന്നു റിപോര്‍ട്ട്. ടീമിന്റെ പരിശീലക സ്ഥാനത്തിന് പവാറും ബിസിസിഐയുമായുള്ള കരാര്‍ ഇന്ന് അവസാനിക്കുമ്പോള്‍ പവാറിനെ പരിശീലക സ്ഥാനത്തേയ്ക്ക് ഇനി പരിഗണിക്കില്ലെന്നുമാണ് അഭ്യുഹം.

അതേസമയം മുംബൈയില്‍ നിന്നുള്ള ബി.സി.സി.ഐ അംഗത്തിന്റെ ഫോണ്‍ കോളിനെ തുടര്‍ന്നാണ് മിതാലിയെ പുറത്തിരുത്താനുള്ള തീരുമാനം പവാര്‍ കൈക്കൊണ്ടതെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയുടെ നിര്‍ദ്ദേശ പ്രകാരം മിതാലി രാജിനെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തിയ തീരുമാനമാണ് രമേഷ് പവാറിന് തിരിച്ചടിയായിരിക്കുന്നത്. വിവാദത്തില്‍ രമേഷ് പവാറിന് വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം നഷ്ടമാകുമെന്നു, ഉറപ്പായി

വനിതാ ട്വന്റി 20 ലോകകപ്പ് സെമിഫൈനലിനുള്ള ടീമില്‍ നിന്നും മിതാലി രാജിനെ പുറത്താക്കിയത് മുതലാണ് വിവാദം ആരംഭിച്ചത്. സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ സംഭവം വിവാദമാകുന്നത്. പരിശീലകന്‍ രമേഷ് പവാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് മിതാലി ബിസിസിഐ യെ അറിയിച്ചത്. 20 വര്‍ഷം രാജ്യത്തിനായി ക്രിക്കറ്റ് കളിച്ച തന്നെ തകര്‍ക്കാനും അപമാനിക്കാനുമാണ് കോച്ച് രമേഷ് പവാറും അഡ്മിനിസ്‌ട്രേറ്റീവ് അംഗം എഡുല്‍ജിയും നടത്തുന്നതെന്നാണ് മിതാലി ആരോപിച്ചത്.

ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ മുമ്പാകെ രമേഷ് പവാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മിതാലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരിശീലകനും ഉന്നതിച്ചത്. മുന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ സ്ഥാനമൊഴിയാന്‍ കാരണം മിതാലി അടക്കമുള്ള സീനിയര്‍ താരങ്ങളാണെന്ന് രമേഷ് പവാര്‍ ആരോപിച്ചു. ഈ വിവാദങ്ങള്‍ക്ക് ശേഷമാണ് മിതാലിയെ ടീമില്‍ നിന്നും പുറത്തിരുത്താനുള്ള നിര്‍ണ്ണായക തീരുമാനത്തിന് മുമ്പ് രമേഷ് പവാറിന് മുംബൈയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ട് വരുന്നത്.

പരിശീലകരെ ഭീഷണിപ്പെടുത്തിയെന്നും ടീമിനേക്കാള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും ആരോപിച്ച പരിശീലകന്‍ രമേഷ് പവാറിനെതിരെ മിതാലി രാജ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനമെന്നാണ് മിതാലി രാജ് പരിശീലകന്റെ ആരോപണങ്ങളെക്കുറിച്ചറിഞ്ഞ ശേഷം പ്രതികരിച്ചത്. ഇരുപത് വര്‍ഷത്തോളം രാജ്യത്തിനായി കളിച്ചിട്ടും രാജ്യസ്നേഹം പോലും സംശയമുനയിലാണെന്നും മിതാലി പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും