സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രിയങ്ക വന്നാല്‍ ബിജെപി ബുദ്ധിമുട്ടുംഃ ബാബ രാംദേവ്

വിമെൻ പോയിന്റ് ടീം

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു വന്നാല്‍ പ്രതിരോധിക്കാന്‍ ബിജെപി ഏറെ ബുദ്ധിമുട്ടുമെന്നു വിവാദ യോഗാ ഗുരു ബാബ രാംദേവ്. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയങ്കാഗാന്ധി നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇനി കോണ്‍ഗ്രസിന് ആകൂ. അഴിമതിക്കെതിരായ പോരാട്ടത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തന്നോടു ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പാര്‍ട്ടി അനുകൂലിക്കുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അവര്‍ തന്നെയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു വരാനുള്ള കഴിവ് പ്രിയങ്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയെ സംബന്ധിച്ച് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് സിംഗ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലി, അമേത്തി മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അത് അവരുടേയും കുടുംബത്തിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും