സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കോച്ച് രമേഷ് പവാറടക്കമുള്ളവരാണ്‌ എന്നെ തകർക്കാൻ നോക്കുന്നത്: മിതാലി രാജ്

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യന്‍ ടീമിലെ ഉന്നതസ്ഥാനീയര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ബിസിസിഐ സമിതിക്ക് മുന്നില്‍ മുന്‍ ക്യാപ്റ്റന്‍ മിതാലിരാജ്. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം ഡയാന എഡുല്‍ജിയും ടീം കോച്ച് രമേശ് പവാറും തന്നിക്കെതിരായി നീക്കം നടത്തിയതായാണ് മിതാലി സമിതിയെ അറിയിച്ചത്. “ചിലര്‍ അവരുടെ പദവി ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടുന്ന മികച്ച ഇന്നിംഗ്‌സുകള്‍ ആയിരുന്നു തന്റേത്. എങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ സീനിയര്‍ താരമായ തന്നെ പുറത്തിരുത്താന്‍ തീരുമാനമെടുത്തു.” മിതാലി രാജ് പറഞ്ഞു.

മത്സരശേഷം താന്‍ എടുത്ത തീരുമാനത്തില്‍ കുറ്റബോധമൊന്നും ഇല്ലെന്നായിരുന്നു ഹര്‍മ്മന്‍ പ്രീത് കൗറിന്റെ പ്രതികരണം. മുബൈയില്‍ ബിസിസിഐ സമിതിക്ക് മുന്നില്‍ മിതാലിയും ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാല്‍ സമിതിക്ക് കത്തിലൂടെ മറുപടി നല്‍കിയ മിതാലി വനിത ക്രിക്കറ്റ് കോച്ച് രമേഷ് പവാറിനെതിരെയാണ് ശക്തമായ ആരോപണം ഉന്നയിച്ചത്. ഇതുപതു വര്‍ഷം നീണ്ടു നിന്ന കരിയറില്‍ ആദ്യമായി താന്‍ മാനസികമായി തളര്‍ന്ന സംഭവമായിരുന്നു ഇതെല്ലാം. രാജ്യത്തിനു താന്‍ ചെയ്യുന്ന സേവനത്തിന് എന്തെങ്കിലും വില ഉണ്ടോ എന്ന് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ കരിയര്‍ നശിപ്പിക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യാനാണ് കോച്ച് രമേഷ് പവാര്‍ ശ്രമിച്ചത്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് നല്‍കിയ കത്തില്‍ മിതാലി പറഞ്ഞു.

തന്റെ രാജ്യത്തിന് വേണ്ടി ലോകകപ്പ് ജയിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ വീണ് കിട്ടിയ സുവര്‍ണ്ണാവസരം നമ്മള്‍ നഷ്ടപ്പെടുത്തി. ഇത് തന്നെ ഏറെ വേദനിപ്പിക്കുന്നതായും മിതാലി പറഞ്ഞു. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജിയു2െ അറിവോടെ ആയിരുന്നു. എഡുല്‍ജി ഉള്‍പ്പെടെ തനിക്കെതിരെ നീങ്ങി മിതാലി പറഞ്ഞു. എഡുല്‍ജിയെ ബഹുമാനിച്ചിരുന്നതായും അവര്‍ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും മിതാലി കത്തില്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും