സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രൂപ ഗാംഗുലിക്കുനേരെ ആക്രമണം

വിമെൻ പോയിന്റ് ടീം

ബിജെപി നേതാവും നടിയുമായ രൂപ ഗാംഗുലിക്കുനേരെ ആക്രമണം.
പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ഡയമണ്ട് ഹാർബറിനു സമീപമാണ് ആക്രമണം ഉണ്ടായത്.തൃണമൂൽ കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് രൂപ ഗാംഗുലി ആരോപിച്ചു.തലയ്ക്കു പരുക്കേറ്റ രൂപ ഗാംഗുലിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില പിന്നിട്ടതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.രാഷ്ട്രീയ സംഘർഷമുണ്ടായ സൗത്ത് 24 പർഗാനയിലെ കാക്ദ്വിപ്പിൽ നിന്ന് തിരിച്ചുവരവെയാണ് രൂപ ഗാംഗുലിക്കു നേരെ ആക്രമണം ഉണ്ടായത്.
രൂപാ ഗാംഗുലി അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൗറ നോർത്ത് മണ്ഡലത്തിൽ നിന്ന് തൃണമൂലിന്‍റെ രത്തൻ ശുക്ലയ്ക്കെതിരെ മൽസരിച്ചു പരാജയപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും