സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആറാം സ്വര്‍ണം; ചരിത്രം രചിച്ച് മേരി കോം

വിമെന്‍ പോയിന്‍റ് ടീം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന്‍ താരത്തെയാണ് മേരി കോം പരാജയപ്പെടുത്തിയത്.ഇതോടെ  ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് തവണ  സ്വര്‍ണം നേടുന്ന ആദ്യ വനിത താരം കൂടിയായി മേരി കോം

48 കിലോ വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെ തോല്‍പ്പിച്ച് സെമിയിലെത്തിയതോടെയാണ് മേരി കോം മെഡലുറപ്പിച്ചത്.
ചൈനീസ് താരത്തെ 5--0നാണ് മേരി കോം ഇടിച്ചിട്ടത്. അഞ്ച് വിധികര്‍ത്താകളും മേരിക്ക് അനുകൂലമായി പോയിന്റ് വിധിക്കുകയായിരുന്നു. ഉത്തരകൊറിയയുടെ കിം ഹിയൂങ്മിയെയാണ് സെമിയില്‍ ഇന്ത്യന്‍ താരം നേരിട്ടത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും  മേരി കോം സ്വന്തമാക്കിയിരുന്നു. 2010ലാണ് മേരികോം അവസാനമായി ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത്. ലണ്ടന്‍ ഒളിമ്പിക്സില്‍ 51 കിലോയില്‍ മൂന്നാമതെത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും