സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍

വിമെൻ പോയിന്റ് ടീം

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനാണ് രംഗത്തെത്തിയത്.

പാലക്കാട് തന്നെ മനപൂര്‍വം പരാജയപ്പെടുത്തിയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി. കൃഷ്ണകുമാറാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു.തന്നെ പരാജയപ്പെടുത്താനായി സി കൃഷ്ണകുമാര്‍ വിവാദവ്യവസായിയുമായി ഒത്തുകളിച്ചിട്ടുണ്ട്. ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ അമിത് ഷായ്ക്ക് പരാതി നല്‍കി.

വിജയപ്രതീക്ഷ ഏറെ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. എന്നാല്‍ അവിടെ തന്നെ തോല്‍പ്പിക്കാനായി കൃഷ്ണകുമാര്‍ രംഗത്തെത്തുകയായിരുന്നെന്ന് കത്തില്‍ ആരോപിക്കുന്നു.

ബി.ജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ തന്‍റെ  പ്രചാരണത്തിനായി പ്രവര്‍ത്തകരെ ആരെയും എത്തിച്ചിരുന്നില്ല. അതേസമയം മലമ്പുഴയില്‍ പ്രചാരണം നടത്താനായി പ്രവര്‍ത്തകരെ കൂട്ടത്തോടെ സി കൃഷ്ണദാസ് അവിടേക്ക് എത്തിക്കുകയായിരുന്നെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

അത്തരത്തില്‍ തനിക്കെതിരെ ഗൂഡനീക്കം നടത്തുകയും പാര്‍ട്ടിയുടെ വിജയത്തിനെതിരായി പ്രവര്‍ത്തിച്ച കൃഷ്ണദാസിനെതിരെ നടപടിയെടുക്കണമെന്നുമാണ് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ജില്ലയില്‍ നിന്നും ഏറെപ്പേരും നിര്‍ദേശിച്ച സി.കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയ സമയം മുതല്‍ പാലക്കാട്ടെ ബി.ജെ.പിയില്‍ കലഹങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും