സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

#StandUpForYourself : സ്ത്രീകൾക്ക് ഐഐടി ഡൽഹി വിദ്യാർത്ഥികളുടെ സമ്മാനം

വിമെന്‍ പോയിന്‍റ് ടീം

പൊതു ശുചിമുറികളിൽ മുത്രമൊഴിക്കുക എന്നത് സ്ത്രീകള്‍ക്ക് ദുസ്വപ്നമാണ്. പ്രത്യേകിച്ചും അണുബാധയുടെ ശല്യമുണ്ടാകാറുള്ള സ്ത്രീകൾക്ക്. പുരുഷന്മാർക്ക് നിലവിലുള്ള ശുചിമുറികൾ ആവശ്യത്തിനുതകുമെന്നതിനാൽ സ്ത്രീകൾക്കായി കൂടുതൽ വൃത്തിയുള്ള ശുചിമുറികൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. ഇവിടെയാണ് ഡൽഹി ഐഐടി വിദ്യാർത്ഥികളുടെ ഈ കണ്ടെത്തലിന്റെ പ്രാധാന്യം. പൊതു ടോയ്‌ലറ്റുകളിൽ കയറി മൂത്രമൊഴിക്കാൻ ഇനി ഇരിക്കാൻ മെനക്കെടേണ്ടതില്ല. നിന്നു തന്നെ കാര്യം സാധിക്കാം.

പ്രായമായവർക്കും ഇരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കുമെല്ലാം ഏറെ ഉപയോഗപ്രദമാകുന്ന ഉപകരണമാണിത്. ഗർഭിണികൾക്കും ഏറെ അനുയോജ്യമാണ്. മൂത്രം പിടിച്ചുവെച്ച് ജീവിക്കേണ്ടി വരുന്ന ഇന്ത്യൻ സ്ത്രീകളുടെ പൊതുജീവിതത്തിൽ നിസ്സാരമല്ലാത്ത ഇടപെടലാണ് ഇവ നടത്തുകയെന്ന് നിർമാതാക്കൾ കരുതുന്നു.

#StandUpForYourself എന്ന ഒരു പ്രചാരണം സംഘടിപ്പിച്ചാണ് ഈ നിന്നൊഴിക്കൽ ഉപകരണത്തിന്റെ ലോഞ്ച് വിദ്യാർത്ഥികൾ നടത്തിയത്. വെറും പത്ത് രൂപ മാത്രമാണ് ഈ ഉപകരണത്തിന്റെ വില. ഒരു ലക്ഷത്തോളം ഉപകരണങ്ങൾ ഈ പ്രചാരണത്തിന്റെ ഭാഗമായി സൗജന്യമായി ഇവർ സ്ത്രീകൾക്ക് എത്തിക്കും.

വെറും പത്ത് രൂപയാണ് ഈ നിന്നൊഴിക്കൽ ഉപകരണത്തിന്റെ വില. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശോധിച്ച് ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയാണ് ഈ ഉപകരണം വിപണിയിലെത്തുന്നത്.

സാൻഫെ എന്നാണ് നിന്നൊഴിക്കൽ ഉപകരണത്തിന്റെ പേര്. “പൊതു ശൗചാലയങ്ങളുടെ അതിദയനീയമായ സ്ഥിതിയാണ് സ്ത്രീകൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫക്ഷൻ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഞങ്ങളുടെ ഈ ഉപകരണം ടോയ്‌ലറ്റ് സീറ്റുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാൻ സ്ത്രീകളെ സഹായിക്കുന്നു.” -സാൻഫെയുടെ സ്ഥാപകരിലൊരാളായ അർചിത് അഗർവാൾ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും