സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി : കോടതിയുടെ രൂക്ഷ വിമർശനം

വിമെന്‍ പോയിന്‍റ് ടീം

ശബരിമല വിഷയത്തിൽ മുൻ‌കൂർ ജാമ്യം തേടി രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മത സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവന്നു കാട്ടി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രെഹ്ന മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന വിധം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യുഷന്‍ ചുണ്ടിക്കാട്ടി.

ശബരിമലയിൽ പോകുന്നതിനു മുൻപ് രെഹ്ന ഫാത്തിമയുടെ പ്രകോപനപരമായ ഫേസ്‌ബുക്ക് പോസ്റ്റുകൾ വലിയ രീതിയിലുള്ള വിവാദത്തിന് കാരണമായിരുന്നു. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും നിങ്ങള്‍ വിശ്വാസിയാണോ എന്നും കോടതി വിചാരണക്കിടയിൽ ആരാഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും