സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കോണ്‍ഗ്രസിന്‍റെ പരാജയം സ്ഥിരമല്ലഃ സോണിയ

വിമെൻ പോയിന്റ് ടീം

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പരാജയം സ്ഥിരമല്ലെന്നും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നാലു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കോണ്‍ഗ്രസ് പരാജയത്തിന് ശേഷം സംഘടിപ്പിച്ച സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് സോണിയ ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗത്തില്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്​വിജയ്​സിങ് അഭിപ്രായപ്പെട്ടിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ആറു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പുതുച്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും