സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ പ്രത്യേക ദിവസങ്ങളില്‍ യുവതീ പ്രവേശനം; തന്ത്രിയുടെ അഭിപ്രായം തേടും: മുഖ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രത്യേക ദിവസങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമോ എന്നതായിരിക്കും പരിഗണിക്കുക. തന്ത്രിയുമായി ഉള്‍പ്പെടെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സര്‍വകക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ പ്രത്യേക ക്രമീകരണം എന്ന ആശത്തോട് പ്രതിപക്ഷവും ബിജെപിയും വഴങ്ങിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാറിന് ദുര്‍വാശിയാണെന്ന വാദം ശരിയല്ല. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. എന്നാല്‍ വിധി നടപ്പാക്കേണ്ട് ബാധ്യത സര്‍ക്കാരിനുണ്ട്. ബിജെപിയും കോണ്‍ഗ്രസും യോഗത്തിനെത്തിയത് മുന്‍വിധിയോടെയാണ്. സര്‍ക്കാരിന് അത്തരം മുന്‍വിധികളില്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പാര്‍ട്ടിയ്ക്ക് വേറെ നിലപാടുകളുണ്ടാകാം. അതൊന്നും സര്‍ക്കാരിന് കണക്കിലെടുക്കാനാകില്ലെന്നും, ഭരണഘടനയ്ക്ക് മുകളില്ല വിശ്വാസം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും