സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവരാരാണ്? തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ, ഒന്നന്വേഷിക്ക്; തൃപ്തി ദേശായിയെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുചോദ്യങ്ങള്‍

വിമെന്‍ പോയിന്‍റ് ടീം

തൃപ്തി ദേശായി ആരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ബന്ധപ്പെടുത്തിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍കന്‍ തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ കയറ്റി വിടുമോ എന്ന ചോദ്യം മുഖ്യമന്ത്രിയോട് ചോദിച്ചത്. അവരാരാണ്? എന്നായിരുന്നു സംശയത്തോടെയുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. അവര് നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ, നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത്, അന്വേഷിച്ചോ? എന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടായി മുഖ്യമന്ത്രിയുടെ തിരിച്ചുള്ള ചോദ്യങ്ങള്‍. തുടര്‍ന്ന് എല്ലാവരെയും നോക്കി മുഖ്യമന്ത്രിയുടെ ചിരി. തൃപ്തി ദേശായി സുരക്ഷാ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് കത്തയച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊക്കെ സാധാരണ നിലയ്ക്കുള്ള ആവശ്യമായ നടപടികള്‍ എടുക്കുമല്ലോ, എങ്ങനെയാണെന്നുവച്ചാല്‍’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ശബരിമല ദര്‍ശനത്തിന് എത്തുമെന്നും തനിക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ട് തൃപ്തി സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കത്തിനു മറുപടി നല്‍കാന്‍ തയ്യാറായില്ല. തൃപ്തിക്ക് പ്രത്യേകിച്ച് സുരക്ഷയോ സൗകര്യങ്ങളോ ഒരുക്കുകയില്ലെന്ന് ഡിപിജി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു. തൃപ്തി ദേശായി എത്തിയാല്‍ എന്തുവിലകൊടുത്തും തടയുമെന്നും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ തൃപ്തി ദേശാശിയെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

തൃപ്തി ദേശായി സംഘപരിവാര്‍ ബന്ധമുള്ള നേതാവ് ആണെന്നും ശബരിമലയില്‍ അവര്‍ക്കുള്ളത് സംഘപരിവാര്‍ അജണ്ടയനുസരിച്ചുള്ള ലക്ഷ്യങ്ങളാണെന്നും നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയും തൃപ്തി ദേശായിയുടെ കാര്യത്തില്‍ സര്‍ക്കാരിന് എന്ത് നിലപാടാണ് ഉള്ളതെന്നു വ്യക്തമാക്കിയത്. പ്രത്യേകമായ യാതൊരു സുരക്ഷയോ മറ്റ് സൗകര്യങ്ങളോ തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും നല്‍കുന്നില്ലെന്നു തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം താന്‍ തീര്‍ച്ചയായും ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ഉറപ്പിച്ച് പറയുന്നതും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും