സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മേരി കോമിന് ഒളിമ്പിക്‌സിന് യോഗ്യത നഷ്ടമായി

വിമെൻ പോയിന്റ് ടീം

അഞ്ച് വട്ടം ലോകചാമ്പ്യയായ ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരി കോം റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. കസാഖിസ്ഥാനില്‍ നടക്കുന്ന വനിതാ ലോക ബാക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായതോടെയാണ് മേരി കോമിന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് വിരാമമായിരിക്കുന്നത്. മേരി കോമിന്റെ അസാന്നിധ്യം ഒളിമ്പിക്‌സില്‍ ഉറപ്പായ ഒരു മെഡലാണ് ഇന്ത്യയ്ക്ക് നഷ്ടമാക്കിയിരിക്കുന്നത്.

ജര്‍മനിയുടെ അസീസ നിമാനിയാണ് ലോകചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മേരിയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 2-0. ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ എത്തിയിരുന്നെങ്കില്‍ മേരികോമിന് യോഗ്യത നേടാനാകുമായിരുന്നു. മത്സരത്തില്‍ മികച്ച ആക്രമണത്തോടെ തുടങ്ങിയ മേരിയ്ക്ക് പിന്നീട് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. ഒളിമ്പിക്‌സില്‍ വനിതകളുടെ 51, 60, 75, കിലോവിഭാഗങ്ങളിലേക്ക് നടക്കുന്ന അവസാന യോഗ്യതാ മത്സരമാണ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്.

ഒളിമ്പിക്‌സില്‍ വനിതകളുടെ 51 കിലോഗ്രാം വിഭഗത്തിലാണ് മേരികോം മത്സരിക്കുന്നത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേത്രിയാണ് മണിപ്പൂരുകാരിയായ മേരികോം. മേരികോമിന്റെ പരാജയം ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തിനാകെ ചെറുതല്ലാത്ത ആഘാതമാകും ഏല്‍പ്പിക്കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും