സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഈ ഗ്രാമത്തില്‍ പകല്‍ നൈറ്റി ഇട്ടാല്‍ 2000 രൂപ പിഴയടയ്ക്കണം

വിമെന്‍ പോയിന്‍റ് ടീം

ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ദോദാവരി ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ ചേര്‍ന്ന് വിചിത്രമായ ഒരു ഉത്തരവിറക്കിയിരിക്കുകയാണ്. സ്ത്രീകള്‍ പകല്‍ സമയത്ത് നൈറ്റി ഇടരുതെന്നാണ് ഉത്തരവ്. നൈറ്റി രാത്രി സമയത്തേക്കുള്ളതാണ് ഇതിന് കാരണമായി പറയുന്നത്.

ഒമ്പത് മാസമായി ഈ നിബന്ധന വന്നിട്ട്. ചട്ടം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും ഈടാക്കും. ഗോദാവരിയിലെ തൊകലപ്പള്ളി ഗ്രാമത്തിലാണ് സംഭവം. രാവിലെ 7 മണിക്കും രാത്രി 7 മണിക്കും ഇടയിലുള്ള സമയത്ത് സ്ത്രീകള്‍ നൈറ്റി ഉപയോഗിച്ചാല്‍ പിഴയീടാക്കാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചില റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പൊതുസ്ഥലത്ത് നൈറ്റി ധരിച്ച് പോകുന്നത് നല്ലതല്ലെന്നാണ് ഇവിടുത്തെ പ്രദേശവാസികളും കരുതുന്നത്. അതിനാല്‍ തന്നെ ഈ അപൂര്‍വ നിരോധനത്തെക്കുറിച്ച് അധികൃതരോട് പരാതി പറയാന്‍ ഇവര്‍ മടിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും