സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍നിന്ന് മനില സി മോഹന്‍ രാജിവച്ചു

വിമെന്‍ പോയിന്‍റ് ടീം

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍നിന്ന് എഴുത്തുകാരി മനില സി മോഹന്‍ രാജിവച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ സംഘപരിവാര്‍ അജണ്ടയില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചാണ് മനില സ്ഥാനം രാജിവച്ചത്. തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് മനില സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങേണ്ടിവന്നത് എന്നത് വെളിപ്പെടുത്തി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനില്ല എന്ന് അവര്‍ വ്യക്തമാക്കി.

ഹിന്ദുത്വരാഷ്ട്രീയം പതിവെങ്ങുമില്ലാത്ത വിധത്തില്‍ പിടിമുറുക്കുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ടാണ് മാതൃഭൂമി കമല്‍റാമിനെ നീക്കിയത്. എഡ്റ്ററെ നീക്കിയ തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. മീശയുടെ പേരില്‍, ഹൈന്ദവതയുടെ പേരില്‍ സവര്‍ണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തില്‍ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല. ശബരിമലയില്‍ ഭക്തര്‍ക്കിടയില്‍ കടന്നുകൂടി, ഭക്തരുടെ പേരില്‍ അക്രമം നടത്തുന്ന അതേ കൂട്ടര്‍ തന്നെയാണ് വായക്കാരെന്ന പേരില്‍ മീശയ്‌ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതല്‍ ഇടതുപക്ഷമാവുക, കൂടുതല്‍ കൂടുതല്‍ മനുഷ്യപക്ഷത്ത് നില്‍ക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക,ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവര്‍ത്തനത്തെ, രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്‌മെന്റ് -എന്നിങ്ങനെ മാതൃഭൂമി വിട്ടുകൊണ്ട് മനില കുറിച്ച ഓരോ വാക്കും അങ്ങേയറ്റം പ്രസക്തമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും